gnn24x7

ഇറ്റലി വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം മലയാളികളുടെ കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല; യാത്രക്കാര്‍ ആശങ്കയില്‍

0
296
gnn24x7

റോം: ഇറ്റലിയിലെ ഫ്യുമി ചിമോ വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം മലയാളികളുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊള്ളാത്ത നിലയില്‍ ഈ യാത്രക്കാര്‍ ഇപ്പോഴും ആശങ്കയിലാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള 45 ഓളം ഇന്ത്യക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വെളിപ്പെടുത്തി. ഇവരില്‍ വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചുകൊണ്ടുവരുമെന്നും മറ്റുള്ളവരെ അവിടെത്തന്നെ ചികിത്സിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നുമാണ് മന്ത്രി മുരളീധരന്‍ പറയുന്നത്.

ഇന്ത്യയിൽ നിന്നു ക്ളിയറന്‍സ് ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇറ്റലിയില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണം. ആരോഗ്യരംഗത്ത് യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് 19 നെഗറ്റിവ് ആണെന്ന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ തയാറാവാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് നെഗറ്റിവ് ആയവരെ മാത്രമാണ് ഇന്ത്യയിലേക്കു കൊണ്ടുവരിക. വൈറസ് ബാധ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ല. രോഗം ബാധിച്ചവര്‍ക്ക് അവിടെത്തന്നെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.

45 അംഗ സംഘത്തില്‍ ഒരു ഗര്‍ഭിണിയും, രണ്ടു മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞും ഉള്‍പ്പെടുന്നു. ഇതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. ടവെറസ് ബാധയെ തുടര്‍ന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളോജുകളും യൂണിവേഴ്സിറ്റികളും അനശ്ചിത കാലത്തേയ്ക്ക് അടച്ചതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ അവരുടെ മുറികള്‍ ഒഴിഞ്ഞാണ് നാട്ടിലേയ്ക്കു യാത്രയാകാന്‍ തീരുമാനിച്ചത് അതാവട്ടെ അവര്‍ക്കു തിരിച്ചടിയാവുകയും ചെയ്തു. ഇന്നു രാവിലെ ഇവരില്‍ എല്ലാവരും തന്നെ അവരവരുടെ വീടുകളിലേയ്ക്കും മറ്റുള്ളവര്‍ ആരുടെയൊക്കെയോ കൂടെ പോവുകയും ചെയ്തു.

രാത്രി മുഴുവന്‍ എയര്‍പോര്‍ട്ടില്‍ കുത്തിയിരുന്ന ഇവര്‍ക്ക് ജലപാനം പോലും ശരിയായി നടന്നിരുന്നില്ല. നല്ലവരായ സുഹൃത്തുക്കള്‍ പിറ്റ്സായും മറ്റും എയര്‍പോര്‍ട്ടില്‍ എത്തിച്ചുകൊടുത്തതായി ഇതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാവാന്‍ ലോക കേരള സഭാംഗവും ഇറ്റലിയിലെ കൊറോണ പ്രതിരോധ കര്‍മ്മ സമിതിയിലെ അംഗവും സാപിയെന്‍സാ യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. ജോസ് വി ഫിലിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍, ഇറ്റലിയിലെ ഇന്‍ഡ്യന്‍ എംബസി അധികാരികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം ലേഖകനോട് പറഞ്ഞു. രറ്റലിയില്‍ കുടുങ്ങിയവര്‍ തന്നെയാണ് ഫെയ്സ് ബുക്ക് ലൈവായി കാര്യങ്ങള്‍ വിശദീകരിച്ചത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിയാളുകള്‍ രംഗത്തു വന്നിരുന്നു.

ഇവരുടെ കാര്യത്തില്‍ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here