gnn24x7

കോണ്‍ഗ്രസ്‌ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

0
266
gnn24x7

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ്‌ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ നിന്നാണ് എഐസിസി ജെനെറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്നത്.

രാജസ്ഥാനിലെ രണ്ടാമത്തെ സീറ്റില്‍ നീരജ് ഡാന്‍ഗിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 9 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചത്.ഛത്തീസ്ഗഡില്‍ നിന്ന് കെടിഎസ്‌ തുള്‍സിയും ഫുലോ ദേവി നേതവും മത്സരിക്കും. ഝാര്‍ഖണ്ഡ് ലെ  സീറ്റില്‍ നിന്ന് ഷഹ്സാദാ അന്‍വര്‍ മത്സരിക്കും. മധ്യപ്രദേശില്‍ നിന്ന് ദിഗ്‌വിജയ് സിംഗും ഭൂല്‍സിംഗ് ഭരായയും മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നും രാജീവ്‌ സത്വയും മത്സരിക്കും. മേഘാലയയില്‍ നിന്നും കെന്നെഡി കോണ്‍ലീസ് ഖയെം മത്സരിക്കും.

കെസി വേണുഗോപാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുകയായിരുന്നു.എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രട്ടറി എന്ന നിലയില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്തനായാണ് കെസി വേണുഗോപാല്‍ അറിയപെടുന്നത്.

കെസി രാജ്യസഭയിലേക്ക് എത്തുന്നതോടെ  പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിന് പാര്‍ട്ടിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രതീക്ഷ.മറ്റൊരു ജെനെറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേരുകയും ബിജെപി സ്ഥാനാര്‍ഥിയായി മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുകയുമാണ്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here