gnn24x7

കൊറോണ വൈറസ്; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍; ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി

0
252
gnn24x7

റോം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍. ഇതോടെ, ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 4,032 ആയി. 5,322 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47,021 ആയി. അതേസമയം, 5,129 പേര്‍ രോഗ വിമുക്തരായി.  

ലോകത്താകമാനമുള്ള രോഗികളുടെ എണ്ണം 2,76,113 ആണ്. ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു. മരണ നിരക്ക് കൂടുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് ഇറ്റലി സര്‍ക്കാരും ജനങ്ങളും. വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. യാത്രവിലക്കും മറ്റും ഏര്‍പെടുത്തി വൈറസ്‌ വ്യാപനം തടയുന്നതിനുള്ള കഠിനമായ ശ്രമത്തിലാണ് ഭരണകൂടം. പ്രതിദിനം മരിക്കുന്നവരുടെ എണ്ണത്തില്‍ ഇറ്റലി വെള്ളിയാഴ്ച റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here