മസ്‌കത്ത്: ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. രാജ്യത്തിനായി ഇനി ഗോള്‍ വല കാക്കാന്‍ താരം ഉണ്ടാകില്ല.
നിലവില്‍ ഇംഗ്ലീഷ് ക്ലബിനായി കളിക്കുന്ന താരം ഈ സീസണോടെ ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്റെ വല കാത്തത് അലി അല്‍ ഹബ്‌സിയായിരുന്നു.
മത്സരത്തില്‍ താരം ക്ലീന്‍ഷീറ്റ് നേടിയിരുന്നു. ഒമാന്‍ 2009ല്‍ ഗള്‍ഫ് കപ്പ് നേടുന്നതില്‍ മികച്ച പങ്കുവഹിച്ച താരം കൂടിയായിരുന്നു അലി അല്‍ ഹബ്‌സി.