gnn24x7

സാ​നി​യ വീ​ണ്ടും; മ​ട​ങ്ങി​വ​ര​വി​ൽ ഗം​ഭീ​ര വി​ജ​യം

0
305
gnn24x7

ഹൊ​ബാ​ർ​ട്ട്: അ​മ്മ​യാ​യ ശേ​ഷം ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ഹൊ​ബാ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ-​നാ​ദി​യ കി​ച്ചി​നോ​ക്കി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ആ​ദ്യ റൗ​ണ്ടി​ൽ ഒ​ക്സാ​ന ക​ലാ​ഷ്നി​ക്കോ​വ (ജോ​ർ​ജി​യ)-മി​യു കാ​റ്റോ (ജ​പ്പാ​ൻ) ജോ​ടി​യെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 2-6, 7-6, 10-3.

ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്, മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ സാ​നി​യ ടെ​ന്നി​സ് സ​ർ​ക്യൂ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​ത്. 2017 ഒ​ക്ടോ​ബ​റി​ൽ ചൈ​ന ഓ​പ്പ​ണി​ലാ​ണ് സാ​നി​യ അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. 2018 ഒ​ക്‌​ടോ​ബ​റി​ല്‍ ആ​ൺ​കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ സാ​നി​യ ന​വം​ബ​റി​ല്‍ തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ആ​റ് ഗ്രാ​ൻ​സ്ലാം കി​രീ​ടം നേ​ടി​യി​ട്ടു​ള്ള സാ​നി​യ ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലും ക​ളി​ക്കും. അ​മേ​രി​ക്ക​ൻ താ​രം രാ​ജീ​വ് റാ​മി​നൊ​പ്പം മി​ക്‌​സ​ഡ് ഡ​ബി​ൾ​സി​ലാ​ണ് സാ​നി​യ ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ ക​ളി​ക്കു​ക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here