gnn24x7

പ്രസിഡണ്ട് ഫലത്തിനായി അമേരിക്ക കാത്തിരിക്കുന്നു

0
254
gnn24x7

വാഷിങ്ടണ്‍: നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ അമേരിക്കല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ക്കായി അമേരിക്ക ഇപ്പോഴും കാത്തിരിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളി ജോ ബിഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു.

അവസാന വോട്ടുകള്‍ എണ്ണിക്കഴിയുന്നതു വരെ പ്രവചനങ്ങള്‍ നടത്തുന്നത് മാധ്യമങ്ങള്‍ തടഞ്ഞു. ജോര്‍ജിയ, നെവാഡ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന എന്നീ നാല് പ്രധാന സ്റ്റേറ്റുകളെ ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം. നെവാഡ ഒഴികെയുള്ള നാല് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും ട്രംപ് നേരിയ മുന്നിലാണ്. എന്നാല്‍ ഈ ഏതെങ്കിലും സംസ്ഥാനങ്ങളിലെ ഒരു വിജയം ബൈഡനെ ഫിനിഷ് ലൈനില്‍ കൊണ്ടു ചെന്നെത്തിച്ചേക്കാം. ട്രംപിന്റെ 214 നെതിരെ നിലവില്‍ 264 ഇലക്ടറല്‍ കോളേജ് സീറ്റുകള്‍ ബിഡെന്‍ നേടിയിട്ടുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന അടിസ്ഥാനരഹിതമായ ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ മാധ്യമലോകം തിരസ്‌കരിച്ചു. വൈറ്റ് ഹൗസില്‍ നിന്ന് നിലവിലുള്ള പ്രസിഡണ്ട് സംസാരിച്ചപ്പോള്‍ എബിസി, സിബിഎസ്, എന്‍ബിസി എന്നിവയെല്ലാം വ്യാഴാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംസാരം വേണ്ടത്ര സംപ്രേക്ഷപണം നടത്തിയില്ല.

അതേ സമയം ഒരു ദിവസത്തിനുശേഷം, വോട്ടെണ്ണല്‍ മന്ദഗതിയിലായപ്പോള്‍ പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും തന്റെ ലീഡ് കുറയുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ഇത് മുഴുവന്‍ കള്ളബലറ്റുകളുടെ കളിയാണെന്ന് ട്രംപ് മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ലോകംമുഴുക്കെ ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് അറിഞ്ഞിട്ടും ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന തോല്‍വി ഭയക്കുന്ന ഒരാളുുടെ കാഹളമായി വിലയിരുത്താം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here