gnn24x7

എ.ജി തെറ്റിദ്ധരിപ്പിച്ചു, കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ഗവർണർ

0
1659
gnn24x7

വി.സി നിയമന വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണെന്നും ഗവർണർ അവകാശപ്പെടുന്നു. സർക്കാരാണ് തന്നിൽ അനാവശ്യമായ സമർദം ചെലുത്തിയത്. എ.ജി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കണ്ണൂർ വി.സി നിയമനം സാധുവാകുമെന്ന് എ.ജി തന്നോട് പറഞ്ഞു. ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശം വിദ്യാഭ്യാസമന്ത്രി അയക്കുകയായിരുന്നു.

ഗവർണറും സർക്കാരുമായി ഒരു പോരുമില്ല. ഈ പോര് താൻ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. ഇർഫാൻ ഹബീബിനെതിരെയും ഗവർണർ രം ഗത്തെത്തി. കണ്ണൂരിൽ തനിക്കെതിരെ സുരക്ഷാ ലംഘനമുണ്ടായെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം. കണ്ണൂർ വിസിക്ക് എതിരെയും വിമർശനമുണ്ടായി. ഒരു കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

വി.സിമാരോട് രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടത് എൽ.ഡി.എഫാണ്. ഇതോടെ വി.സിമാർക്ക് പിന്നിൽ ആരെന്ന് തെളിഞ്ഞു. വൈസ് ചാൻസിലർമാരെ നിയന്ത്രിക്കുന്നത് പൂർണമായും എൽ.ഡി.എഫാണ്. കേരളത്തിലെ സർവകലാശാലകളിൽ മികച്ച വി.സിമാരുണ്ട്. അവരോട് തനിക്ക് അനുകമ്പയുമുണ്ട്. എന്നാൽ, സുപ്രീം കോടതി വിധിയാണ് ഇക്കാര്യത്തിൽ പ്രധാനം. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്. എന്തുകൊണ്ടാണ് അത് കേരളത്തിന് ബാധകമാവാത്തത്. ചട്ടം പാലിച്ചുള്ള നിയമനം നടന്നത് ഒരു സർവകലാശാലയിൽ മാത്രമാണ്. ഒരൊറ്റ വി.സി മാത്രമാണ് ചട്ടം പാലിച്ച് നിയമിക്കപ്പെട്ടത്.

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗവും ഗവർണർ പരാമർശിച്ചു. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവർത്തനം എന്ന നിലയിൽ ചിലർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here