gnn24x7

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കണമെന്ന് കോടതി ഉത്തരവ്

0
356
gnn24x7

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുണ്ടെന്നും, ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ട് സ്വര്‍ണക്കടത്ത് കേസിലെ ഉന്നതരുടെ പേര് അന്വേഷണ ഏജന്‍സികളോട് പറയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് തന്റെ ജീവന് സുരക്ഷ വേണമെന്ന് സ്വപ്ന കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

ജയിലില്‍ തന്റെ സംരക്ഷണം വര്‍ധിപ്പിക്കണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് സ്വപ്ന കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. അഭിഭാഷകന്‍ മുഖേനയാണ്‌ സ്വപ്ന ഈ കാര്യം കോടതിയെ അറിയിച്ചത്. ഇതിനെ തുടർന്നാണ് കോടതിയുടെ നടപടി.

gnn24x7