gnn24x7

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന് വൻവീഴ്ച

0
223
gnn24x7

ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന് വൻവീഴ്ച. ഹാരിസണിന്റെവൈകശമുളള 45435 ഏക്കറിന് ഇനിയും സർക്കാർ ഉടമസ്ഥാവകാശ വാദം ഉന്നയിച്ചിട്ടില്ലെന്ന് രേഖകൾവ്യക്തമാക്കുന്നു. സർക്കാർ ഉത്തരവിറക്കി മൂന്നരവർഷം കഴിഞ്ഞിട്ടും നാലു ജില്ലകൾ മാത്രമാണ് കോടതിയെ സമീപിച്ചത്. തൃശൂർ, വയനാട്,എറണാകുളം, കോഴിക്കോട് ജില്ലകൾ കോടതിയെ സമീപിച്ചിട്ടില്ല.

ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരിന് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഉടമസ്ഥാവകാശം തെളിയിക്കാനായി കേസ് ഫയൽ ചെയ്യാൻ 2019 ജൂൺ ആറിന് സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

എന്നാൽ മൂന്നര വർഷം കഴിഞ്ഞിട്ടും നാലു ജില്ലകൾ മാത്രമാണ് കോടതിയെ സമീപിച്ചത്. കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്ടർമാരാണ് കേസ് ഫയൽ ചെയ്തത്. നാലു ജില്ലകളിലായി 31,334 ഏക്കറിന് എട്ട് കേസുകൾ ഫയൽ ചെയ്തു. രാജമാണിക്യം കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം 76,769 ഏക്കർ ഭൂമിയാണ് ഹാരിസൺ കൈവശം വച്ചിട്ടുള്ളത്. ഇതിൽ 45435 ഏക്കറിന് ഇനിയും സർക്കാർ ഉടമസ്ഥാവകാശ വാദം ഉന്നയിച്ചിട്ടില്ല.

തൃശൂർ, വയനാട്, എറണാകുളം,കോഴിക്കോട് ജില്ലകൾ കോടതിയെ സമീപിച്ചില്ല. ഹാരിസൺ കൈവശം വച്ചിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങൾ റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് കൈമാറിയിരുന്നു. ഇതിലുള്ള പരിശോധനകൾ പൂർത്തിയാകാത്തതിനാലാണ് കേസ് ഫയൽ ചെയ്യാൻ വൈകുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഈ രേഖകളെല്ലാം വർഷങ്ങളായി റവന്യൂവകുപ്പിന്റെ പക്കലുണ്ട്. വ്യാജ ആധാരങ്ങളിലൂടെ ഭൂമി കൈയേറിയെന്ന് രേഖകൾ പ്രകാരം കണ്ടെത്തിയിട്ടും ഈ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ താൽപര്യം കാട്ടുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here