gnn24x7

വിദേശ യാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി ഇന്ത്യ

0
1288
gnn24x7

വിദേശയാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഒഴിവാക്കി. സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാർഗനിർദേശം പുതുക്കിയത്. പുതിയ തീരുമാനം അർധരാത്രി മുതൽ നിലവിൽ വരും.

ലോകത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സമയത്ത് എയർ സുവിധ സമ്പ്രദായം തുടരുന്നത് അനുചിതവുംഅപ്രയോഗികമാണെന്നും അതിനാൽ പ്രസ്തുത സംവിധാനംനിർത്തലാക്കണമെന്നും പ്രവാസികൾ കേന്ദ്രസർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കേസുകൾ കുറയുകയും ആഗോളതലത്തിലും ഇന്ത്യയിലും കൊവിഡ് വാക്സിനേഷനിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിന്റെയും വെളിച്ചത്തിലാണ് അന്താരാഷ്ട്ര മടങ്ങിയെത്തുന്ന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ,കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

“രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോളതലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ല.- വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്രസർക്കാർ എയർ സുവിധ പോർട്ടൽ നടപ്പിലാക്കിയത്.

പുതുക്കിയ മാർഗനിർദേശം അനുസരിച്ച് ഓൺലൈൻ എയർ സുവിധ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തൽ ഫോം സമർപ്പിക്കുന്നത് നിർത്തിവച്ചു. അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ ചട്ടം പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here