gnn24x7

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു

0
175
gnn24x7

കാനഡയ്ക്കെതിരേ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെയാണ് നിർത്തിവെച്ചത്. ബി.എൽ.എസ്. (http://blsinternational.com) വഴിയാണ് അറിയിപ്പ് ഉണ്ടായത്. ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ഇന്ന് മറ്റൊരു ഖലിസ്താൻ ഭീകരവാദി കൂടി കാനഡയിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യ കടുത്ത നടപടിയുമായി മുമ്പോട്ട് വന്നത്.

ഇന്ത്യയിൽ എത്തുന്ന കനേഡിയൻ പൗരന്മാർക്ക് കനേഡിയൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം നൽകിയിരുന്നു. കശ്മീർ അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകരുത്, മണിപ്പുർ, അസം പോലുള്ള സ്ഥലങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം സഞ്ചരിക്കുക, ഇന്ത്യയിൽ എവിടെ പോകുന്നുണ്ടെങ്കിലും അതീവ ജാഗ്രതപുലർത്തണമെന്നും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം, ഖലിസ്താനികളുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിൽ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും പൗരന്മാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിസ സർവീസുകളും നിർത്തിവെച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7