gnn24x7

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

0
354
gnn24x7

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ കെ.പി.സി.സി. അംഗം നൗഷാദലി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇപ്പോഴുള്ളത് ഭരണപരിഷ്‌കാരങ്ങളുടെ കരട് മാത്രമെന്ന് കോടതി കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എല്‍.പി. ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളും ഉത്തരവുകളും സംബന്ധിച്ച് കരട് മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് നിയമമായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമേ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം ലക്ഷദ്വീപിൽ കവരത്തിയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ നിര്‍ത്തിവെച്ചു. ഭൂവുടമകളെ അറിയിക്കാതെ ആയിരുന്നു സ്ഥലം ഏറ്റെടുപ്പ്. തുടർന്ന് പ്രദേശത്തുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്.

gnn24x7