gnn24x7

രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം

0
252
gnn24x7

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം.

ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ തയ്യാറാക്കിയ സര്‍വെയിലാണ് രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന അഭിപ്രായം ജനങ്ങള്‍ രേഖപ്പെടുത്തിയത്.

സര്‍വെ അനുസരിച്ച് 34 ശതമാനം പേർ നരേന്ദ്ര മോദിയെയാണ് പിന്തുണച്ചത്. 16 ശതമാനം പേർ ഇന്ദിരാ ഗാന്ധിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ 13 ശതമാനം പേര്‍ പിന്തുണച്ചത് ബിജെപി മുതിര്‍ന്ന നേതാവും പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയിയെ ആയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും നരേന്ദ്രമോദിയുടെ സ്വീകാര്യതയ്ക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ലയെന്ന്‍ ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു.അതിലുപരി മോദിയുടെ നിലപാടിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും സര്‍വെ വ്യക്തമാക്കുന്നു. 

എന്നാല്‍ മോദിയുടെ ജനപിന്തുണയിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നും സർവ്വേ വ്യക്തമാക്കുന്നുണ്ട്. 2019 ആഗസ്റ്റില്‍ നിന്ന് മൂന്ന് ശതമാനത്തിന്‍റെ ഇടിവാണ് മോദിയുടെ ജനപിന്തുണയിലുണ്ടായത്.വിവാദമായ ചില തീരുമാനങ്ങളാണ് മോദിയുടെ ജനപിന്തുണ നേരിയ തോതിൽ ഇടിയാൻ കരാണമായത്. 

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്‌റ്റർ, രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ച, വർധിക്കുന്ന തൊഴിലില്ലായ്‌മ, രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങൾ എന്നിവയാണ് മോദിയുടെ ജനപിന്തുണ ഇടിയാൻ കാരണമായതെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ദിരാ ഗാന്ധിയുടെ ജനപിന്തുണ രണ്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്. 

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേയില്‍ 19 ശതമാനം പേരായിരുന്നു മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നത്. പക്ഷെ എട്ടു മാസങ്ങളില്‍ ജനപിന്തുണ 20 ശതമാനം കൂടി 37 ശതമാനത്തിലെത്തി. ഇതില്‍ നിന്നുമാണ് മൂന്നു ശതമാനത്തിന്‍റെ കുറവ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

12,141 പേരെ അഭിമുഖം നടത്തിയാണ് സര്‍വെ തയ്യാറാക്കിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here