gnn24x7

അടുത്ത കലോത്സവത്തിൽ നോൺ വെജ് വിളമ്പും; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

0
95
gnn24x7

അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

“എന്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് ഇവിടെ സൂചിപ്പിക്കുകയാണ്. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നുള്ള കാര്യം സൂചിപ്പിക്കുന്നു. എല്ലാവരുടെയും ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും.” മന്ത്രി പറഞ്ഞു.

സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നില്ലെന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ നടന്നു. വർഷങ്ങളായി കലോത്സവ പാചകപ്പുരയിൽ ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെയായിരുന്നു വിമർശനം. എന്നാൽ, സർക്കാർ നൽകുന്ന മെനു അനുസരിച്ചാണ് ഭക്ഷണം നൽകുന്നതെന്നും നോൺ വെജ് വേണമെന്ന് സർക്കാർ പറഞ്ഞാൽ അത് നൽകുമെന്നും പഴയിടം പ്രതികരിച്ചു. കായികമേളയിൽ നോൺ വെജ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ അടുത്ത കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം പരിഗണിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here