gnn24x7

ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല, മുഖ്യമന്ത്രിയായാൽ മതി; ഇ ശ്രീധരൻ

0
178
gnn24x7

തിരുവനന്തപുരം: ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല എന്നാൽ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന് ഡി.എം.ആർ.സി ചെയർമാൻ ഇ ശ്രീധരൻ. ‘മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരി​ഗണിക്കുന്നതിൽ എതിർപ്പില്ല. ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’, ഇ. ശ്രീധരൻ വ്യക്തമാക്കി.

ബി.ജെ.പി അധികാരത്തിൽ എത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. അതേസമയം മത്സരിക്കാൻ പാലക്കാട് സീറ്റ് വേണമെന്നും ശ്രീധരൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു താൻ ബി.ജെ.പിയിൽ ചേരുമെന്ന് ഇ ശ്രീധരൻ പ്രഖ്യാപിച്ചത്. ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരൻ പാർട്ടിയിൽ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here