gnn24x7

കേരള പോലീസ് മുന്നറിയിപ്പ്; ശ്രദ്ധിക്കുക ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ?

0
312
gnn24x7

കോവിഡ് കാലം വന്നതോടുകൂടി കുട്ടികൾക്കെല്ലാം ഓണ്ലൈനിലൂടെയാണ് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക കുട്ടികളും സ്മാർട്ഫോൺ ഉപയോഗിക്കുന്നവരാണ്. സ്മാർട്ഫോൺ ഉപയോഗം കാരണം കുട്ടികൾ നിരവധി കെണികളിൽ വീഴാനുള്ള സാധ്യതയുണ്ട്. ഇതിനെതിരെ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകളെക്കുറിച്ച് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ വിനോദത്തിനായി മുതിർന്നവർ ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാമും മെസഞ്ചറും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പോസ്റ്റിൽ സൂചിപ്പിക്കുന്നു.

പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ…

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21സ്മാർട്ഫോൺ ആപ്പുകൾ.
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

https://www.facebook.com/keralapolice/posts/3966305466798246

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here