gnn24x7

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; ഒരാൾ അറസ്റ്റിൽ

0
139
gnn24x7

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശിയായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും ആർ എസ് എസ് പ്രവർത്തകനും ചേർന്നാണെന്നാണ് കൃഷ്ണകുമാർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാറാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കത്തിച്ച ശേഷം പ്രകാശ് ആശ്രമത്തിൽ റീത്ത് വച്ചു. പ്രകാശിന്റെ ആത്മഹത്യാ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങിയാണ് കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ സ്വാമിസന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. സംഭവത്തിൽകാർപോർച്ചുൾപ്പെടെ ആശ്രമത്തിന്റെ മുൻവശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് കത്തിനശിച്ചത്. സന്ദീപാനന്ദഗിരിആശ്രമത്തിലുണ്ടായിരുന്നെങ്കിലും സ്വാമി ഉൾപ്പെടെ ആശ്രമവാസികൾപരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ സംഭവത്തിൽ നാല് വർഷം നീണ്ടഅന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here