gnn24x7

കുർബാന തർക്കം: ബസിലിക്കയിലെ പ്രതിഷേധം അച്ചടക്കലംഘനം; നടപടിയുണ്ടാവുമെന്ന് സിറോ മലബാർ സഭ

0
322
gnn24x7

ക്രിസ്മസ് തലേന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം- അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും.

സമരമാർഗമായി കുർബാനയെ ഉപയോഗിച്ച രീതി, സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സിനഡിന്റെ തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാനയ്ക്കെതിരെ ഏതാനും വൈദികരും അൽമായരും ചേർന്ന് നടത്തിയ പ്രതിഷേധം നീതികരിക്കാനാവാത്തതാണ്. സംഭവങ്ങളിൽ സിറോ മലബാർ സഭ ഒന്നാകെ അതീവദുഃഖത്തിലാണ്. പ്രതിഷേധങ്ങളിൽനിന്ന് നേതൃത്വം കൊടുക്കുന്ന വൈദികരും അൽമായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും അവർ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.

വെള്ളിയാഴ്ച മുതൽ വിമതവൈദികരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ബസിലിക്കയിൽ അഖണ്ഡ കുർബാന നടത്തിയിരുന്നു. ഇത് 16 മണിക്കൂർ പിന്നിട്ടതോടെ ശനിയാഴ്ച രാവിലെ ഒൻപതേ മുക്കാലോടെ സിന്ഡ് പക്ഷ വിശ്വാസികൾ അൽത്താരയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിന് പിന്നാലെ ബസിലിക്കയിൽ കയ്യാങ്കളിയും സംഘർഷവുമുണ്ടായി. പോലീസ് ബലം പ്രയോഗിച്ച് നീക്കി ഇരുവിഭാഗത്തേയും ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. സംഘർഷത്തിൽ ബലിപീഠം തള്ളിമാറ്റുകയും വൈദികരെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. സംഘർഷത്തിൽ 11 വൈദികർക്ക് പരിക്കേറ്റതായി അതിരൂപതാ ഭാരവാഹികൾ അറിയിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here