gnn24x7

ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ; മുന്നറിയിപ്പ്

0
278
gnn24x7

ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ. ദുബായ്, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ് തുടങ്ങിയ സ്ഥലങ്ങളിൽ മഴ ലഭിച്ചുവെന്നു കാലാവസ്ഥാ വകുപ്പ് (എൻസിഎം) അറിയിച്ചു. ദുബായിലെ അൽ ബർഷ, ജബൽ അലി, അബുദാബി-ദുബായ് റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ മഴ ലഭിച്ചു. വൈകിട്ടും രാത്രിയും ദുബായിയുടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു അധികൃതർ അറിയിച്ചു.

വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. അത്യാവശ്യങ്ങൾക്കു മാത്രമേ വാഹനവുമായി പുറത്തുപോകാൻ പാടുള്ളൂ. കഴിയുന്നതും യാത്രകൾ ഒഴിവാക്കാനും അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അനുസരിക്കാനും കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു. ഈ ആഴ്ച മുഴുവൻ വിവിധ പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നു ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യുഎഇയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നു മുന്നറിയിപ്പുണ്ട്. മിക്ക സ്ഥലങ്ങളിലും ഇടിയും മിന്നലും ഉൾപ്പെടെ മഴ പെയ്യുമെന്നാണ് പ്രവചനം. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു വ്യക്തമാക്കി.

അന്തരീക്ഷ താപനിലയിലും കാര്യമായകുറവുണ്ടാകുമെന്നു അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ തീരമേഖലകളിൽ ഉയർന്ന താപനില 22- 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മലയോരമേഖലയിൽ 20-15 ഡിഗ്രി സെൽഷ്യസ് ആകും ഉയർന്ന താപനില.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here