gnn24x7

വിഴിഞ്ഞം തുറമുഖനിർമാണം പുനരാരംഭിക്കാൻ ശ്രമം; സംഘർഷം, പോലീസുകാർക്കടക്കം പരിക്ക്

0
147
gnn24x7

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണത്തിതെതിരെ ഇന്നുംപ്രതിഷേധം. പോലീസുമായി സമരക്കാർ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.

പോലീസിന് നിയന്ത്രിക്കാൻ കഴിയാത്തതരത്തിലുള്ളആൾക്കൂട്ടമാണ് സംഘർഷത്തിലുണ്ടായിരുന്നത്.പോലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതൽ പോലീസുകാരെ നിയോഗിച്ചു. രാവിലെ പത്തരയോടെതുറമുഖനിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയിൽ നിർമ്മാണസാമഗ്രികൾ എത്തിച്ചപ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാർ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്നവർ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

തുറമുഖനിർമ്മാണം തടസ്സപ്പെടുത്താതെ സമരം തുടരാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് നിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള കല്ലേറിലാണ് പോലീസുകാർക്കുള്ളപ്പെടെ പരിക്കേറ്റത്. സംഘർഷത്തിലുള്ളവർ സമരപന്തലിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ട് സംയമനനീക്കവുമായി വൈദികർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

പദ്ധതി പ്രദേശത്തേക്ക് ടോറസ് ലോറികൾ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പദ്ധതിയെ എതിർക്കുന്നവർ. വാഹനം കടത്തിവിടണമെങ്കിൽ സമരപന്തൽ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് സമരക്കാർ പ്രതിരോധിച്ചതോടെയാണ് സംഘർഷമുണ്ടായത്. ലോറികൾക്ക് മുന്നിൽ കിടന്നുംപ്രതിഷേധമുയർത്തിയതിനെത്തുടർന്ന് വാഹനങ്ങൾ അവിടെനിന്നും മാറ്റി. നിർമ്മാണാവശ്യത്തിനുള്ളപാറക്കല്ലുകളായിരുന്നുലോറിയിലുണ്ടായിരുന്നത്. സ്ത്രീകൾഉൾപ്പെടെയുള്ളവർ റോഡിലിരുന്നുകിടന്നും പ്രതിഷേധിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here