gnn24x7

സപ്തംബറിലെ അണ്‍ലോക്-5 അടുത്ത മാസം അവസാനം വരെ

0
168
gnn24x7

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്-5 നിര്‍ദ്ദേശങ്ങള്‍ അടുത്ത മാസം അവസാനം വരെ തുടര്‍ന്നുകൊണ്ടുപോവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ഇതെക്കുറിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സപ്തംബര്‍ 30 ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30 വരെ നീട്ടാനാണ് തീരുമാനം.

അണ്‍ലോക്-5 ല്‍ അധികവും സ്‌പോട്‌സ് പരിശീലന കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, സിനിമ ഹാളുകള്‍ എന്നിവ തുറക്കുന്നതിനെപ്പറ്റിയും മാര്‍ദ്ദനിര്‍ദ്ദേശത്തോടെയുള്ള ഒത്തുചേരലുകളെക്കുറിച്ചുമാണ് അണ്‍ലോക്-5 ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം തീയറ്ററുകളില്‍ 50 ശതമാനത്തോളം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സിനിമാ പ്രദര്‍ശനം നടത്താം. പക്ഷേ, പലയിടങ്ങളിലും സിനിമാ ശാലകള്‍ തുറന്നെങ്കിലും ആളുകള്‍ എത്തുന്നത് വളരെ കുറവാണ്. കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് 200 പേര്‍ക്ക് ഒത്തുചേരാനും ഇതു പ്രകാരം ഉത്തരവായിട്ടുണ്ട്.

എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇത് ഒരിക്കലും ബാധിക്കുകയില്ല. അത്തരം പ്രദേശത്തെ നിയമാവലികള്‍ അതാതു പ്രദേശത്തെ ആരോഗ്യവകുപ്പ്, കളക്ടര്‍, തഹസില്‍ദാര്‍, ആരോഗ്യവിഭാഗം എന്നിവരുടെ തീരുമാനമനുസരിച്ചായിരിക്കും. ഇതുപ്രകാരം കേരളത്തില്‍ ഇപ്പോഴും പൂര്‍ണ്ണമായി പലതിനും അനുമതി ലഭിച്ചിട്ടില്ല. സമീപ ആഴ്ചകളിലായി കോവിഡ് ബാധിക്കുന്നവരുടെ കണക്കുകള്‍ കേരളത്തില്‍ കുറഞ്ഞു തുടങ്ങിയെങ്കിലും ഒരു പരിപൂര്‍ണ്ണ സുരക്ഷിതമായ മേഖലയിലേക്ക് കണക്കുകള്‍ എത്താത്തതു കാരണമാണ് ഇപ്പോഴും കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here