gnn24x7

‘ ഓണ്‍ലൈന്‍ ‘ വിദ്യാരംഭം കുറിച്ച് ദേവരാഗപുരം

0
834
gnn24x7

തിരുവനന്തപുരം: ‘ദേവരാഗപുരം’ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ സംഗീത ചൈതന്യം നിറയുന്നതായി തോന്നും. വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ സംഗീതത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സ്ഥാപനമായി വളരുകയാണ് തിരുവന്തപുരത്തെ പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ദേവരാഗപുരം. ദേവരാഗപുരം ഒരു അനുഗൃഹീത കലാകാരന്റെ ഓര്‍മ്മകള്‍ നെഞ്ചേറ്റുന്നു. മലയാളക്കരയുടെ അഭിമാനവും അഹങ്കാരവുമായ ദേവരാജന്‍ മാസ്റ്ററുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ട്രസ്റ്റാണ് ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ്. ഇതിന്റെ ആസ്ഥാനം കൂടിയാണ് മാസ്റ്ററുടെ ചൈതന്യവും അനുഹ്രവും കുടികൊള്ളുന്ന ദേവരാഗപുരം.

ലീലാമണി ദേവരാജന്‍ ദേവരാഗപുരത്തെ ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യുന്നു. (ഫയല്‍ ചിത്രം)

ജി ദേവരാജന്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമിയുടെ ചുരുക്കപ്പേരാണ് ദേവരാഗപുരം. നാലുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സ്ഥാപിതമായ ദേവരാഗപുരം സംഗീതത്തിനായി മാത്രമുള്ള ഇടമെന്ന നിലയിലാണ് ശ്രദ്ധനേടിയത്. ലോക സംഗീതത്തിലെ വിവിധ ശാഖകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച ദേവരാഗപുരം ദേവരാജ സംഗീതത്തെയും സംസ്‌കാരത്തെയും അടുത്തറിയാനും സംഗീതത്തിന്റെ വിവിധ ശാഖകളെ പഠിക്കാനും അതിനെ കുറിച്ച് അറിയാനും അതില്‍ ഗവേഷണം നടത്താനും ഒക്കെ ഉള്ള ഒരു സ്ഥാപനമായിട്ടാണ് ദേവരാഗപുരം വളര്‍ന്നു വരുന്നത്.

സതീഷ് രാമചന്ദ്രന്‍ ദേവരാഗപുരത്ത് വിദ്യാരംഭം കുറിക്കുന്നു (ഫയല്‍ ചിത്രം)

ദേവരാജന്‍ മാസ്റ്ററുടെ സ്മരണ നിറിയുന്ന ഈ സ്ഥാപനത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ സമകാലീനരും സഹപ്രവര്‍ത്തകരും ശിഷ്യരും ഉള്‍പ്പെടുന്നു. ദേവരാജന്‍ മാസ്റ്ററുടെ സഹധര്‍മ്മിണി ലീലാമണി ദേവരാജനാണ് ദേവരാഗപുരത്തിന്റെ ഉദ്ഘാടനം നാലുവര്‍ഷം മുന്‍പ് നിര്‍വ്വഹിച്ചത്. പ്രശസ്ത ഗാനരചിയിതാവ് ശ്രീ. പൂവച്ചല്‍ ഖാദറാണ് ചെയര്‍മാന്‍, പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി സാറും ദേവരാജന്‍ മാസ്റ്ററുടെ ധര്‍മ്മപത്‌നി ലീലാമണി ദേജരാജനുമാണ് ഇതിന്റെ മുഖ്യ രക്ഷാധികാരികള്‍.

എളിയ നിലയില്‍ ആരംഭിച്ച ദേവരാഗപുരത്ത് സംഗീതം സഗൗരവം പഠിക്കുന്ന 200 ലധികം സംഗീതാര്‍ത്ഥികള്‍ ഉണ്ട്. എല്ലാ നവരാത്രികാലത്തും ദേവരാഗപുരത്ത് ഒരു ഉത്സവമായിരുന്നു. സംഗീത സംവിധായകന്‍ ജെറിഅമല്‍ദേവിനെ പോലുള്ള പ്രതിഭകളെ ഗുരുസ്ഥാനത്ത് ഇരുത്തി അവരുടെ സാന്നിധ്യത്തില്‍ വിദ്യാരംഭം കുറിക്കുന്ന ചടങ്ങുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നു വന്നു.

ഇടതു നിന്ന് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് (സംഗീത സംവിധായകന്‍), ടി.പി.ശാസ്തമംഗലം (ഗാന നിരൂപകന്‍), ജി.ശ്രീറാം (പിന്നണി ഗായകന്‍), പ്രൊഫ. അലിയാര്‍ (നടന്‍), സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍, പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മ്മ (സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍)എന്നിവര്‍ ദേവരാഗപുരം ഉദ്ഘാടനവേളയില്‍ (ഫയല്‍ ചിത്രം)

ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും ദേവരാഗപുരത്തിന്റെ ഡയറക്ടറും മാസ്റ്ററുടെ പ്രിയ ശിഷ്യനുമായ സതീഷ് രാമചന്ദ്രനാണ് ദേവരാഗപുരത്തിന്റെ സാരഥി. മാസ്റ്ററുടെ പ്രിയ ശിഷ്യനായ സതീഷ്‌രാമചന്ദ്രനെ നെഞ്ചോട് ചേര്‍ത്ത ദേവരാജന്‍ മാസ്റ്റര്‍ തന്റെ ശക്തിഗാഥ ക്വയര്‍ ഏല്‍പ്പിക്കുമ്പോള്‍ അന്ന് സതീഷ്‌രാമചന്ദ്രന് മീശകിളിര്‍ത്തു വരുന്ന പ്രായമാണെന്ന് പറയാം. തന്റെ ഗുരുവിനോടൊപ്പം വലിയൊരു കാലം ചിലവഴിച്ച സതീഷ്‌രാമചന്ദ്രന്‍ ഗുരുവിന്റെ വിയോഗത്തിന് ശേഷം ഗുരുവിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ സംഗിതവും സംസ്‌കാരവും കാത്തുസൂക്ഷിച്ച് ദേവരാഗപുരത്തെ നയിക്കുന്നു.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വേറിട്ട പുതുമകളിലേക്ക് ദേവരാഗപുരം ചേക്കേറി. ഇത്തവണ നിരവധി വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈനായി സംഗീതവിദ്യാരംഭം കുറിക്കുവാന്‍ പോവുന്നത്. നിലവില്‍ നേരിട്ട് സംഗീതം പഠിക്കുവാനെത്തുന്ന 200 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെയാണ് ഇത്തവണ ഓണ്‍ലൈനില്‍ പുതിയ കുട്ടികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നത്.

ഏഴോളം മലയാള സിനിമകള്‍ക്ക് ഈണം നല്‍കിയ സതീഷ്‌രാമചന്ദ്രന്റെ സംഗീതത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ മിക്ക പിന്നാണി ഗായകരും പാടിയിട്ടുണ്ട്. അദ്ദേഹം ഈണം നല്‍കിയ ‘സിന്‍ജാര്‍’ എന്ന ചലച്ചിത്രം രണ്ട് ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ മത്സരങ്ങളില്‍ അവാര്‍ഡ് കരസ്ഥമാക്കി ഏറെ ശ്രദ്ധേമായ സിനിമയായിരുന്നു. ജസരി ഭാഷയില്‍ ലോകത്ത് ആദ്യം നിര്‍മ്മിക്കപ്പെട്ട ഈ സിനിമയില്‍ ലോകത്തെ ആദ്യ ജസരി ചലച്ചിത്രഗാനം ചിട്ടപ്പെടുത്തിയതും സതീഷ്‌രാമചന്ദ്രനാണ്.

ദേവരാഗപുരത്തെ സംഗീതാര്‍ത്ഥികളുടെ ഒരു ബാച്ച്‌

ലോകപ്രസിദ്ധി നേടിയ ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ സീസണ്‍ 4,5, 6 എന്നിവയുടെയും മഞ്ച് സ്റ്റാര്‍ സിംഗര്‍ 1, 2 സീസണുകളുടെയും ഗ്രൂമിങ് ഇന്‍ചാര്‍ജ്ജായി പ്രവര്‍ത്തിച്ച സതീഷ്‌രാമചന്ദ്രന്‍ നേരിട്ട് തന്നെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രാമയിരുന്നു ഇത്രയും കാലം സംഗീതം പകര്‍ന്നു നല്‍കിയത്. കോവിഡ് കാലഘട്ടത്തില്‍ മറ്റു പരസ്യങ്ങള്‍ ഒന്നുമില്ലാതെ അമേരിക്കയിലും സ്വീഡനിലും ഓസ്‌ട്രേലിയയില്‍ നിന്നുമൊക്കെ ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ സതീഷ്‌രാമചന്ദ്രന്‍ ലോക്ഡൗണ്‍ പ്രതിസന്ധികളെ തന്റെ സംഗീതം കൊണ്ട് പൊരുതാന്‍ തീരുമാനിച്ചു. അങ്ങിനെ ഇത്തവണ വ്യത്യസ്ഥമായ ഒരു വിദ്യാരംഭമാണ് ദേവരാഗപുരത്തിനും സതീഷ്‌രാമചന്ദ്രന്‍ എന്ന സംഗീത പ്രതിഭയ്ക്കും.

കഴിഞ്ഞ വര്‍ഷത്തെ വിദ്യാരംഭം ദിവസം ജെറി അമല്‍ദേവ്, സതീഷ് രാമചന്ദ്രന്‍, ഗോപകുമാര്‍ സാഹിതി (ട്രസ്റ്റ് എക്‌സി.മെമ്പര്‍) എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നു.

കോവിഡ് പ്രതിസന്ധിയെ തന്റെ സംഗീതം കൊണ്ട് നേരിട്ട സതീഷ് രാമചന്ദ്രന്‍ ഇനി എത്ര കുട്ടികള്‍ സമീപിച്ചാലും ഓണ്‍ലൈനിലൂടെ സംഗീതം പകര്‍ന്നു നല്‍കാന്‍ സദാസന്നദ്ധനാണെന്നും തന്റെ ശക്തി ശിഷ്യരാണെന്നും അടിവരയിട്ട് സമര്‍ത്ഥിക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഇന്നത്തെ മുന്‍നിരയിലുള്ള പല പിന്നണി ഗായകരെയും കരമനയിലെ വീട്ടില്‍ വച്ച് പഠിപ്പിക്കാന്‍ ക്ഷണിച്ചതിന് ശേഷം ഇന്നുവരെ മാസ്റ്ററുടെയും കര്‍ണ്ണാടക സംഗീത്തിലെ ഗുരു പ്രൊഫ. വയ്യാങ്കര മധുസൂദനന്‍ സാറിന്റെയും അനുഗ്രഹത്താല്‍ ശിഷ്യ സമ്പത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് വിനയത്തോടെ സതീഷ്‌രാമചന്ദ്രന്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here