gnn24x7

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർധിപ്പിച്ചു; 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനത്തിലെത്തി

0
211
gnn24x7

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി, 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25% ആയി. മോർഗേജ് നിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. 2008 ഏപ്രിൽ മാസത്തിലായിരുന്നു സമാനമായ നിരക്കിൽ പലിശ നിരക്ക് ഉയർന്നത്.

യുകെ പണപ്പെരുപ്പം കഴിഞ്ഞ വർഷം 41 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 11.1 ശതമാനത്തിലെത്തി, മറ്റെവിടെയെക്കാളും സാവധാനത്തിൽ കുറഞ്ഞു, ജൂണിൽ 7.9 ശതമാനമായി കുറഞ്ഞു, ഇത് ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയുടെയും ഏറ്റവും ഉയർന്ന നിരക്കാണ്.കഴിഞ്ഞയാഴ്ച റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ സാമ്പത്തിക വിദഗ്ധർ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകൾ ഈ വർഷാവസാനം 5.75% ആയി ഉയരുമെന്ന് പ്രവചിച്ചു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഈ തീരുമാനം മോർഗേജുള്ള എല്ലാവരെയും വീടു വാങ്ങാൻ കാത്തിരിക്കുന്നവരെയും ശരിക്കും വലയ്ക്കും. ആറു ശതമാനത്തിൽ താഴെ ഫിക്സഡ് മോർഗേജുകൾ അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഇനിയും ഉയരാൻ ഈ തീരുമാനം കാരണമാകും. രണ്ടുവർഷത്തെ ഫിക്സഡ് മോർഗേജ് നിരക്ക് ആറു ശതമാനത്തിനും മുകളിലായി എന്നതായിരുന്നു കഴിഞ്ഞദിവസങ്ങളിലെ വാർത്ത. ഇത് ഇനിയും ഉയരാൻ പരിശനിരക്ക് വർധന വഴിവയ്ക്കും.

ഫിക്സഡ് മോർഗേജുകൾ താങ്ങാനാകാതെ വന്നതോടെ പലരും ഇന്ററസ്റ്റ് ഓൺലി മോർഗേജിലേക്ക് മാറുകയാണ്. ട്രാക്കർ മോർഗേജുകളിലേക്കു മാറി, പലിശ കുറയുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവക്ക് ഇത് വീണ്ടും പ്രഹരമാകും. ട്രാക്കർ മോർഗേജിന് ഓരോ 0.25 ശതമാനം വർധനയ്ക്കും ആനുപാതികമായി ശരാശരി 50-75 പൌണ്ടിന്റെ വർധനയാണ് തിരിച്ചടവിൽ ഉണ്ടാകുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7