gnn24x7

UK യിൽ നേഴ്സാകാൻ IELTS/ OET വേണ്ട: നിബന്ധനകൾ അറിയാം.

0
798
gnn24x7

ഇംഗ്ലീഷിൽ നഴ്സിംഗ് കോഴ്സ് പഠിച്ച സീനിയർ കെയറർ പോസ്റ്റിൽ യുകെയിൽ രണ്ട് വർഷം വർക്ക്‌ ചെയ്തവർക്ക് Employer’s Language Evidence കൊണ്ട് ഇനി OET/IELTS ഇല്ലാതെ തന്നെ യുകെയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആകാം. UK NMC യോഗത്തിലാണ് തീരുമാനമായത്.

ഇംഗ്ലീഷിൽ പഠിച്ചു എന്നതിന്റെ രേഖകൾ വേണം. രണ്ട് വർഷത്തിൽ 12 മാസം ഒരേ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തിരിക്കണം.കൂടാതെ OET/IELTS ക്ലബ്‌ ചെയ്യാൻ അനുവദിച്ചിരുന്ന കാലയളവ് 6 മാസം എന്നത് 12 മാസമാക്കി ഉയർത്തി. നഴ്സിംഗ് മേഖലയിലെ സുപ്രധാനമായ രണ്ട് തീരുമാനങ്ങളാണ് NMC യോഗം കൈക്കൊണ്ടത്. OET/ IELTS പരീക്ഷയുടെ യുകെ സ്കോർ കുറയ്ക്കുന്ന കാര്യത്തിലും NMC പബ്ലിക് ഒപ്പീനിയൻ എടുത്തിരുന്നു എങ്കിലും വിഷയം NMC യോഗം പരിഗണിച്ചില്ല.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ആരോഗ്യ സാമൂഹിക പരിപാലന ക്രമീകരണത്തിൽ രജിസ്റ്റർ ചെയ്യാത്ത ജോലി ചെയ്തവർക്ക് തൊഴിലുടമകൾ നൽകുന്ന ഇംഗ്ലീഷ് പരിജ്‌ഞാന സർട്ടിഫിക്കറ്റിനുള്ള നിബന്ധനകൾ :

*ഇംഗ്ലീഷിൽ പരിശീലനം നേടിയെങ്കിലും ഭൂരിപക്ഷമില്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്ത്, അവരുടെ ക്ലിനിക്കൽ ഇന്ററാക്ഷൻ കഴിവുകൾ തെളിവായി നൽകാം. അവരുടെ പരിശീലനവും അസ്സസ്മെന്റും ഇംഗ്ലീഷിൽ ആയിരുന്നു എന്നതിന് പ്രത്യേകം രേഖകൾ നൽകേണ്ടതുണ്ട്.

*നാല് ഭാഷാ ഡൊമെയ്‌നുകളിലൊന്നിൽ ആവശ്യമായ സ്‌കോർ 0.5 (IELTS) അല്ലെങ്കിൽ പകുതി ഗ്രേഡ് (CET) നഷ്‌ടമായവർക്കും സർട്ടിഫിക്കറ്റ് നൽകാം.

OET/IELTS പരീക്ഷ ഇല്ലാതെ തന്നെ യുകെയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ജോലി നേടാൻ സാധിക്കുന്ന മാറ്റത്തോടെ മലയാളി നഴ്സുമാരെ കാത്തിരിക്കുന്നത് കൂടുതൽ അവസരങ്ങളാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here