gnn24x7

യുകെ സന്ദർശക, വിദ്യാർത്ഥി വീസ നിരക്കുകൾ വർധിപ്പിച്ചു: ഫീസ് വർദ്ധന ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ

0
130
gnn24x7

യുകെയിൽ വീസ ഫീസ് വർദ്ധനവ് ഒക്‌ടോബർ 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. യുകെ വിദ്യാർത്ഥി വീസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ), 6 മാസത്തിൽ താഴെ സന്ദർശക വീസയ്ക്ക് 15 പൗണ്ടും (ഏകദേശം 1543 രൂപ) വീതം വർധിപ്പിച്ചു. ഇതുപ്രകാരം 6 മാസ സന്ദർശക വീസയ്ക്ക് ഇനി 115 പൗണ്ടും (ഏകദേശം 11,835 രൂപ) വിദ്യാർഥി വീസയ്ക്കു 490 പൗണ്ടും (ഏകദേശം 50,428 രൂപ) നൽകണമെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ചയാണു പാർലമെന്റിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചത്.

ഭൂരിഭാഗം തൊഴിൽ, സന്ദർശക വീസകളിലും 15 % വരെ നിരക്ക് ഉയരും. പഠന വീസകൾക്കും അടിയന്തര വിസ സേവനങ്ങൾക്കും 20 % ആണു വർധന. പൊതുമേഖലയിലെ ശമ്പളവർധനയ്ക്ക് അധികവരുമാനം കണ്ടെത്തുന്നതിനു വീസ നിരക്കുകൾ വർധിപ്പിക്കുമെന്നു ജൂലൈയിലാണു പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. ഈ വർധനയിലൂടെ 100 കോടി പൗണ്ട് അധികവരുമാനം നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാർക്കാവശ്യമായ മറ്റു സേവനങ്ങളുടെയും നിരക്ക് വർധിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7