മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം ഖാലീദ് റഹ് മാൻ സംവിധാനം ചെയ്യുന്നു. പൂർണ്ണമായും ഗ്യാംങ്ങ് വാർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ആക്‌ഷൻ ത്രില്ലർ മൂവിയാണ് ഈ ചിത്രം.
വലിയ മുതൽമുടക്കിൽ വൻ താരനിരയുടേയും മികച്ച സാങ്കേതിക വിഭഗ്ദരുടേയും പിൻബലത്തോടെ ഒരുങ്ങുന്ന ഈ ചിത്രം ഇതിനകം ചലച്ചിത്ര വൃത്തങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു.
ചിത്രത്തിൻ്റെ മറ്റു അപ്ഡേഷനുകൾ അടുത്തു തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































