gnn24x7

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ നാളെ; പിരിച്ചുവിടുന്നത് 8000ത്തോളം പേരെ 

0
37
gnn24x7

അമേരിക്ക: ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകൾ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയിൽ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും എച്ച്ആർ മേധാവി ജാനൽ ഗെയിൽ അയച്ച ആഭ്യന്തര മെമ്മോ ചോർന്നുകിട്ടിയതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

 കൂട്ടപ്പിരിച്ചുവിടലിന് മുന്നോടിയായി തങ്ങളുടെ വടക്കേ അമേരിക്കൻ ജീവനക്കാരോട് അന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. 

ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പിരിച്ചുവിടൽ നടപടി എന്നാണ് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ  വ്യക്തമാക്കിയിരിക്കുന്നത്. പല ടീമുകൾക്കും നിലവിൽ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവർത്തിക്കാൻ കഴിയും. പുനർവിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉൾക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയിൽ പറയുന്നു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7