അയർലണ്ടിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക്. ഗുരുതരമായ സാഹചര്യം ഉണ്ടായാൽ 2027-ൽ രാജ്യത്തെ പണപ്പെരുപ്പം ഏകദേശം 5 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ പുതിയ വിലയിരുത്തൽ. ഈ വർഷത്തെയും അടുത്ത വർഷത്തെയും പണപ്പെരുപ്പ പ്രവചനങ്ങൾ സെൻട്രൽ ബാങ്ക് പുതുക്കി ഉയർത്തിയിട്ടുണ്ട്. അടിസ്ഥാന സാഹചര്യത്തിൽ (baseline scenario) പണപ്പെരുപ്പം 2026-ൽ ശരാശരി 3.5 ശതമാനവും 2027-ൽ 2.9 ശതമാനവും ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഉയർന്ന ഊർജ ചെലവുകൾ കുടുംബങ്ങളുടെ വരുമാനത്തെ ബാധിക്കുകയും ഉപഭോക്തൃ ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഇത് മറ്റ് മേഖലകളിലെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്. പണപ്പെരുപ്പം കണക്കിലെടുത്താൽ ഈ വർഷം ശമ്പള വർധനയുടെ യഥാർത്ഥ നേട്ടം 0.5 ശതമാനം മാത്രമായിരിക്കുമെന്നും ബാങ്ക് അറിയിച്ചു. എന്നാൽ ഗുരുതര സാഹചര്യത്തിൽ 2027-ൽ പണപ്പെരുപ്പം 5 ശതമാനത്തിന് അടുത്തെത്തിയാൽ, ശമ്പള വർധന ഉണ്ടായാലും ജനങ്ങളുടെ യഥാർത്ഥ വാങ്ങൽ ശേഷി കുറയുമെന്ന് മുന്നറിയിപ്പുണ്ട്.

സെൻട്രൽ ബാങ്ക് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ റോബർട്ട് കെല്ലി, മിഡിൽ ഈസ്റ്റിലെ സംഘർഷം തുടരുന്നതും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആശങ്കാജനകമാണെന്ന് പറഞ്ഞു. സംഘർഷം അവസാനിച്ചാലും വിതരണ ശൃംഖലകൾ സാധാരണ നിലയിലേക്ക് മടങ്ങാൻ കൂടുതൽ സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസൽ, പെട്രോൾ വിലകളിലെ മാറ്റങ്ങൾ ഉടൻ തന്നെ ഉപഭോക്താക്കളെ ബാധിക്കാമെന്നും, ചില വില സമ്മർദ്ദങ്ങൾ ഇതിനകം തന്നെ സമ്പദ്‌വ്യവസ്ഥയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയർലണ്ടിന്റെ സമ്പദ്‌വ്യവസ്ഥ മിതമായ തോതിൽ വളരുമെന്നാണ് സെൻട്രൽ ബാങ്കിന്റെ പ്രവചനം.
- 2026-ൽ വളർച്ച: 3.3%
- 2027-ൽ വളർച്ച: 2.8%
തൊഴിൽ മേഖലയിൽ വളർച്ചയുടെ വേഗത കുറയുന്നതായും ബാങ്ക് ചൂണ്ടിക്കാട്ടി. ജോലി പരസ്യങ്ങൾ കുറയുകയും ശമ്പള പ്രതീക്ഷകൾ താഴുകയും തൊഴിലില്ലായ്മ നേരിയ തോതിൽ ഉയരുകയും ചെയ്യുന്നുവെന്നും അറിയിച്ചു. എന്നിരുന്നാലും ഈ വർഷവും അടുത്ത വർഷവും തൊഴിൽ മേഖലയിൽ വളർച്ച തുടരുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ തുടർച്ചയായ അധിക ചെലവുകൾ രാജ്യത്തിന്റെ പൊതു ധനകാര്യ നിലയെ ബാധിക്കുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































