gnn24x7

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

0
70
gnn24x7

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടതായി കണ്ടെത്തി. ട്രെയിൻ അപകടങ്ങൾ തടയാൻ നിർണായകമായ സുരക്ഷാ സംവിധാനങ്ങൾ വിശ്വസനീയമായി പ്രവർത്തിച്ചില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ട്രെയിൻ ചുവപ്പ് സിഗ്നൽ മറികടക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ‘സിഗ്നൽ പാസ്ഡ് അറ്റ് ഡേഞ്ചർ’ (SPAD) അലാറം ദീർഘനേരം സ്റ്റേഷനിലോ രാത്രിയിലോ നിർത്തിയിട്ടിരുന്ന ട്രെയിനുകളിൽ ശരിയായി പ്രവർത്തിച്ചില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. റെയിൽ സുരക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നാണ് ഇത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഈ ഐ.ടി. സംവിധാനം വികസിപ്പിച്ച ഇന്ദ്ര (Indra) എന്ന കമ്പനിയുടെ കരാർ അവസാനിപ്പിക്കണമെന്ന് ഐറിഷ് റെയിൽ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ അന്തിമഭാവിയെക്കുറിച്ചുള്ള തീരുമാനം ധനസഹായം നൽകിയ നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (NTA) ആണ് എടുക്കുക. റെയിൽ ശൃംഖലയിലെ സിഗ്നലിംഗ്, ആശയവിനിമയം, മറ്റ് സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിക്കുന്നതിനായാണ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം വികസിപ്പിച്ചത്. ആദ്യം ഏകദേശം 19 ദശലക്ഷം യൂറോ ചെലവും രണ്ട് വർഷം മുമ്പ് പദ്ധതി പൂർത്തിയാകുമെന്നുമായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പദ്ധതി വൻതോതിൽ വൈകുകയും ചെലവ് 30 ദശലക്ഷം യൂറോവിലെത്തുകയും ചെയ്തു.

ഇന്ദ്രയ്ക്ക് നൽകിയ 28.2 ദശലക്ഷം യൂറോയും പദ്ധതിയുടെ മാനേജ്മെന്റിനായി ചെലവഴിച്ച 17 ദശലക്ഷം യൂറോയിലേറെയും എഴുതിത്തള്ളിയതായി ഐറിഷ് റെയിൽ അറിയിച്ചു. ഏപ്രിലിൽ സമർപ്പിച്ച പുതിയ സോഫ്റ്റ്‌വെയറും പ്രാഥമിക സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രവർത്തനപരിശോധനയ്ക്ക് പോലും തയ്യാറല്ലെന്നാണ് ഐറിഷ് റെയിലിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ പദ്ധതി പൂർണമായും നടപ്പാക്കുന്നത് 2030-കളിലേക്കും നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയം ബുധനാഴ്ച Oireachtas ട്രാൻസ്‌പോർട്ട് സമിതിയും ജൂലൈ മധ്യത്തിൽ ഡയൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും പരിശോധിക്കും.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7