gnn24x7

സൗദി മലയാളീ സമാജം വായനാദിനത്തിൽ ‘ഷിബു ചക്രവർത്തിക്കൊപ്പം പാട്ടോരത്ത്’ പരിപാടി സംഘടിപ്പിച്ചു

0
36
gnn24x7

ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’ എന്ന പേരിൽ സാഹിത്യ ഗാനസല്ലാപ പരിപാടി സംഘടിപ്പിച്ചു. ദമ്മാം റോസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  

ഗാനരചനാ രംഗത്തേയ്ക്കുള്ള തന്റെ തുടക്കം, പാട്ടെഴുത്തു  വഴികളിൽ വന്നു ചേർന്ന സന്തോഷങ്ങൾ, നേരിട്ട പ്രതിസന്ധികൾ,  മുന്നോട്ടുള്ള  യാത്രയെക്കുറിച്ചുള്ള പ്രതീക്ഷകൾ, പഴയകാലത്തെയും പുതുതലമുറയിലെയും ഗാനങ്ങളേ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ എന്നിവയെ കുറിച്ചെല്ലാം ലളിതസുന്ദരമായി ഷിബു ചക്രവർത്തി സദസ്സിനോട് സംവദിച്ചു. തന്റെ തൂലികയിൽ പിറന്ന ഗാനങ്ങൾ ഓരോന്നിന്റെയും പിറവിയെയും, അതിന് നിദാനമായ സാഹചര്യങ്ങളെയും കുറിച്ച് സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം പാടിയും പറഞ്ഞും ഉത്തരമേകിയത് സദസ്സിന് കൗതുകമായിരുന്നു.

തിരക്കഥാകൃത്തെന്ന നിലയിൽ താൻ എഴുതിയ ചിത്രങ്ങളുടെ തിരശീലക്കപ്പുറത്തേ എഴുത്തനുഭവങ്ങളും, എഴുത്തിന്റെ പുതുകാല സാധ്യതകളുമെല്ലാം അദ്ദേഹം  സദസ്സുമായി സംവദിച്ചു.

കിഴക്കൻ പ്രവിശ്യയിലെ സാംസ്‌കാരിക സാഹിത്യരംഗത്തു നിന്നും പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സമാജം നിർവ്വാഹക സമിതി അംഗവും കലാസംവിധായകനുമായ വിനോദ് കുഞ്ഞ്  വരച്ച ചിത്രം   ചടങ്ങിൽ വെച്ച് ഷിബു ചക്രവർത്തിക്ക് സമ്മാനിച്ചു.  

മുരളി ഊട്ടുകളം, സോഫിയ ഷാജഹാൻ,  ഡോക്ടർ അമിത ബഷീർ, സയ്‌ദ് ഹമദാനി, സജിത്ത് രാമകൃഷ്ണൻ, ഷിനോജ്, ബിജു പൂതക്കുളം, ജോയ് തോമസ്, മഞ്ജുഷ ലജിത്ത്, ഗായത്രി ബിജു, ഹഫ്സ പാലത്തിങ്കൽ, ചൈതന്യ  ഷിനോജ്,  ശ്രീജിത്ത്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, രമാ മുരളി, തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാളി സമാജം ഭാരവാഹിക ളായ സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ,  ഡോക്ടർ സിന്ധു ബിനു, ഷനീബ് അബൂബക്കർ, ജേക്കബ് ഉതുപ്പ്,  ആസിഫ് താനൂർ, മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ലീന ഉണ്ണികൃഷ്‌ണൻ, നജ്മുസ്‍മാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്,  ഹമീദ് കാണിച്ചാട്ടിൽ, നിഖിൽ മുരളി,  ഹുസ്നാ ആസിഫ്, സരള ജേക്കബ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമാജം നിർവാഹകസമിതിയംഗം മുഷാൽ തഞ്ചേരി പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7