gnn24x7

ഇന്ധന എക്സൈസ് തീരുവ വർധന സെപ്റ്റംബർ വരെ നീട്ടി; പ്രതിഷേധഭീതിയല്ല കാരണമെന്ന് സൈമൺ ഹാരിസ്

0
70
gnn24x7

ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന് ഉപപ്രധാനമന്ത്രി (Tánaiste) സൈമൺ ഹാരിസ് വ്യക്തമാക്കി. പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും പൊതുജനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുകയോ നിർണായക അടിസ്ഥാനസൗകര്യങ്ങൾ തടയുകയോ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

സർക്കാർ തീരുമാനം പ്രകാരം, പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് തീരുവ ഇളവുകൾ ഘട്ടംഘട്ടമായി പിൻവലിക്കും. സെപ്റ്റംബർ 1 മുതൽ പെട്രോളിന് ലിറ്ററിന് 9 സെന്റും ഡീസലിന് 10 സെന്റും വർധിക്കും. തുടർന്ന് ഒക്ടോബർ 1-ന് പെട്രോളിനും ഡീസലിനും 8 സെന്റ് വീതവും നവംബർ 1-ന് പെട്രോളിന് 5 സെന്റും ഡീസലിന് 7 സെന്റും കൂട്ടും. ഡിസംബർ ആദ്യം അവസാന ഘട്ടത്തിൽ പെട്രോളിന് 5 സെന്റും ഡീസലിന് 7 സെന്റും വർധിപ്പിച്ച് ഇളവ് പൂർണമായി പിൻവലിക്കും.

ജൂലൈ അവസാനത്തോടെ അവസാനിക്കേണ്ടിയിരുന്ന ഇളവാണ് സർക്കാർ സെപ്റ്റംബർ വരെ നീട്ടിയത്. നിലവിലെ ഇളവിലൂടെ വാറ്റ് ഉൾപ്പെടെ പെട്രോളിന് ലിറ്ററിന് 27 സെന്റും ഡീസലിന് 32 സെന്റും കുറവാണ് ഈടാക്കുന്നത്. ഒറ്റയടിക്ക് തീരുവ പുനഃസ്ഥാപിച്ചാൽ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാകുമെന്നും അതൊഴിവാക്കാനാണ് ഘട്ടംഘട്ടമായുള്ള വർധനയെന്നും ഹാരിസ് പറഞ്ഞു. അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില കുറഞ്ഞതിന്റെ ഗുണം ഉപഭോക്താക്കൾക്ക് പമ്പുകളിൽ ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ എക്സൈസ് ഇളവുകൾ മൂലം പണപ്പെരുപ്പം ഏകദേശം 0.6 ശതമാനം വരെ നിയന്ത്രിക്കാനായെന്നും, ഇതിന്റെ ആകെ ചെലവ് ഏകദേശം ഒരു ബില്യൺ യൂറോയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും ഇന്ധനവില അതനുസരിച്ച് കുറഞ്ഞിട്ടില്ലെന്നതിൽ അതിശയമുണ്ടെന്ന് ഹാരിസ് പറഞ്ഞു. വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് എപ്പോൾ ലഭിക്കുമെന്ന് ബന്ധപ്പെട്ട കമ്പനികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മിഷേൽ മാർട്ടിൻ, ഘട്ടംഘട്ടമായുള്ള വർധന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി ഒഴിവാക്കുമെന്നും കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദം കുറയ്ക്കാൻ ഒക്ടോബർ ബജറ്റിൽ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

ഇതിനിടെ, എക്സൈസ് ഇളവ് നീട്ടിയതിന്റെ കാരണം ജനങ്ങളുടെ പ്രതിഷേധ സമ്മർദമാണെന്ന് ആന്റു നേതാവ് പീഡാർ ടോബിൻ ആരോപിച്ചു. ഇന്ധന തീരുവ വർധന പൂർണമായി തടയാൻ സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിന്റെ തീരുമാനം ജീവിതച്ചെലവിന്റെ ഭാരത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകില്ലെന്ന് ഷിൻ ഫെയ്ൻ എംപി മാറ്റ് കാർത്തി വിമർശിച്ചു. ഇന്ധന നികുതി വർധന ബജറ്റിന് ശേഷമേ പരിഗണിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7