gnn24x7

ലുവാസ് ട്രാമുകളിൽ ‘ട്രാപ്പ് ആൻഡ് ഡ്രാഗ്’ അപകടങ്ങൾ തടയാൻ പുതിയ സാങ്കേതികവിദ്യ വേണമെന്ന് ആവശ്യം

0
72
gnn24x7

ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യം. ഡബ്ലിനിലെ ലുവാസ് ശൃംഖലയിൽ ‘ട്രാപ്പ് ആൻഡ് ഡ്രാഗ്’ അപകടങ്ങൾ തടയാൻ കൂടുതൽ ആധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ സ്ഥാപിക്കണമെന്ന ശുപാർശയുമായി റെയിൽവേ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (RAIU).

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മെയ് മാസത്തിൽ സ്റ്റിൽഓർഗനിൽ നടന്ന സംഭവത്തിൽ ട്രാം പുറപ്പെടുന്നതിനിടെ ഒരു കൗമാരക്കാരിയുടെ കോട്ടിന്റെ ഭാഗം വാതിലിൽ കുടുങ്ങുകയായിരുന്നു. ട്രാം നീങ്ങിത്തുടങ്ങിയതോടെ പെൺകുട്ടിക്ക് കുറച്ചുദൂരം ട്രാമിനൊപ്പം ഓടേണ്ടിവന്നു. പിന്നീട് മുഖം നിലത്തിടിച്ച് വീണതിനെ തുടർന്ന് ആഴത്തിലുള്ള മുറിവുകളും ചർമ്മത്തിൽ പരിക്കുകളും ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ നായ ട്രാമിൽ കയറിയതിന് പിന്നാലെ ഉടമ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. വേറൊരു സംഭവത്തിൽ യാത്രക്കാരന്റെ വിരലുകൾ ട്രാമിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങുകയും ചെയ്തു. നിലവിലെ വാതിൽ സുരക്ഷാ സംവിധാനത്തിന്റെ പരിമിതിയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് RAIU ചൂണ്ടിക്കാട്ടുന്നു. പരിശോധിച്ച നാല് സംഭവങ്ങളിലും വാതിലുകൾക്കിടയിൽ കുടുങ്ങിയ വസ്തുക്കളുടെ വലുപ്പം 10 മില്ലിമീറ്ററിൽ താഴെയായിരുന്നു. അതിനാൽ നിലവിലെ സെൻസറുകൾക്ക് അവ തിരിച്ചറിയാൻ കഴിയാതെ വാതിലുകൾ അടഞ്ഞ് ലോക്ക് ചെയ്യുകയായിരുന്നു.

വാതിലുകൾക്ക് പൂജ്യം മില്ലിമീറ്റർ വരെ തടസ്സം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ സംവിധാനം ക്രമീകരിച്ചാൽ വാതിലുകൾ അടയുന്നത് തടയാനാകുമെങ്കിലും, ഇത്തരം ‘ട്രാപ്പ് ആൻഡ് ഡ്രാഗ്’ സംഭവങ്ങൾ പൂർണമായി ഒഴിവാക്കാൻ നിലവിൽ മറ്റ് ആധുനിക സാങ്കേതിക സംവിധാനങ്ങളൊന്നും ലുവാസിൽ സ്ഥാപിച്ചിട്ടില്ല. ലുവാസ് ഓപ്പറേറ്ററും ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടും ചേർന്ന് കൂടുതൽ മികച്ച തടസ്സം തിരിച്ചറിയൽ സംവിധാനം, വാതിൽ സെൻസറുകൾ, ‘സ്മാർട്ട്’ CCTV സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കണമെന്ന് RAIU ശുപാർശ ചെയ്തു.

ട്രാം പുറപ്പെടുന്നതിന് മുമ്പ് ഡ്രൈവർമാർ പ്ലാറ്റ്‌ഫോം ക്യാമറകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കണമെന്നും യാത്രക്കാർക്ക് നൽകുന്ന മുന്നറിയിപ്പ് സ്റ്റിക്കറുകൾ ശക്തിപ്പെടുത്തണമെന്നും സുരക്ഷാ ബോധവത്കരണ ക്യാമ്പയിൻ നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7