gnn24x7

കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി ഫിലിപ്പോസ് അന്തരിച്ചു

0
320
gnn24x7

കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് അന്തരിച്ചു. 40 വയസ്സായിരുന്നു. നവംബർ 11 പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോർക്കിലെ ബോൺ സെക്കേഴ്സ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു റോസ്മേരി. ഭർത്താവ് സിനു തോമസ്. മക്കൾ: എലാനോ തോമസ് സിനു, ഇവ റോസ് സിനു.

നവംബർ 12 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ കോർക്കിലെ ബലിങ്കൊല്ലിഗിലുള്ള ക്രൗളി ഫ്യൂണറൽ ഹോമിൽ പൊതുദർശനം നടക്കും. നവംബർ 13 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബലിങ്കൊല്ലിഗിലെ ക്രൈസ്റ്റ് അവർ ലൈറ്റ് ചർച്ചിൽ (Christ Our Light Church, Innishmore) സംസ്കാരശുശ്രൂഷകൾ നടക്കും. തുടർന്ന് ഓവൻസിലെ കില്ലംനി റോഡിലുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ (St. John the Baptist Church Cemetery) മൃതദേഹം സംസ്കരിക്കും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7