gnn24x7

മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

0
357
gnn24x7

കൊച്ചി: നടി മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മഞജുവും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരും ഉണ്ട്.

കൃഷ്ണഗുഡിയില്‍ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിങ്ങനെ നിരവധി സിനിമകളിലെ ഹിറ്റ് കോംമ്പോ ആയ ബിജു മേനോന്‍ – മഞ്ജുവാര്യര്‍ കൂട്ടുകെട്ട് ഒരിടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ.

gnn24x7