gnn24x7

കൊറോണ വൈറസ് ബാധയുടെ സംശയത്തില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

0
339
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ സംശയത്തില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു.

പഞ്ചാബ് സ്വദേശിയായിരുന്ന യുവാവാണ് സഫ്ദര്‍ജംഗ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഇയാള്‍ഓസ്ട്രേലിയയിലെ സിഡ്നി സന്ദര്‍ശിച്ചശേഷം മടങ്ങിവന്നതായിരുന്നു.

തുടര്‍ന്ന്‍ ഇയാളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവാവിനെ പരിശോധിച്ചപ്പോള്‍ കൊറോണ വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ഐസോലേഷനിലാക്കിയത്.

ശേഷം ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ പരിഭ്രാന്തനായ അദ്ദേഹം സഫ്ദര്‍ജംഗ് ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു.

gnn24x7