gnn24x7

യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി

0
293
gnn24x7

തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. തിരുവന്തപുരം കണിയാപുരത്താണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.

അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ട് ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

അതിനിടെ രക്ഷപെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ കണിയാപുരത്തെ വീട്ടിലെക്കും പിന്നീട് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.

അബോധാവസ്ഥയില്‍ ആയതിനാല്‍ പൊലീസ് യുവതിയുടെ മൊഴിയെടുത്തിട്ടില്ലെന്നാണ് വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here