gnn24x7

അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു

0
262
gnn24x7

കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യു.കെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്.

ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.

സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ പറയുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മഠം അധികൃതരുടെ വാദം.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here