gnn24x7

സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍

0
289
gnn24x7

ബെംഗളൂരു: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍. എന്‍.ഐ.എ ആണ് ഇരുവരെയും പിടികൂടിയത്.

ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റ് വിവരം എന്‍.ഐ.എ കസ്റ്റംസിനെ അറിയിച്ചു.

നാളെ ഇരുവരേയും കൊച്ചിയില്‍ എത്തിക്കും. ഇരുവരും ബെംഗളൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.

കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി.

gnn24x7