gnn24x7

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

0
281
gnn24x7

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് സ്വദേശിയായ കോയ എന്നിവരാണ് മരിച്ചത്.

കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 കാരിയായ ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഖൈറുന്നീസയ്ക്ക് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. ഇവരുടെ രോഗ ഉറവിടം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കൊവിഡ് ബാധിച്ച് മരിച്ച കോയ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

gnn24x7