gnn24x7

ക്ലച്ചില്ലാതെ ഗിയര്‍ മാറ്റാനാകുന്ന ഹ്യുണ്ടായ് വെന്യു എത്തി

0
319
gnn24x7

വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ഇതിന്റേതെങ്കിലും ക്ലച്ച് പെഡല്‍ ഉണ്ടാകില്ല. ആക്‌സിലേറ്റര്‍, ബ്രേക്ക് എന്നിങ്ങനെ രണ്ട് പെഡല്‍ മാത്രമേ ഉണ്ടാകൂ.

ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ താരമാണ് വെന്യു. കോമ്പാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന മോഡല്‍. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളുമായി യുവാക്കളുടെ ഇഷ്ടവാനമാകാന്‍ വെന്യുവിന് കഴിഞ്ഞു. ഇപ്പോഴിതാ IMT എന്ന സവിശേഷതയും കൂടി.

അതെ പുതിയ കാറുകളില്‍ നിന്ന് ഇനി ക്ലച്ച് പെഡലുകള്‍ അപ്രത്യക്ഷമാകുന്ന കാലമാണ് വരാനിരിക്കുന്നത്. ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഇനി ക്രെറ്റയിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 9,99,990 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

gnn24x7