gnn24x7

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100ൽ പത്ത് മലയാളികൾ

0
301
gnn24x7

ന്യൂഡൽഹി: 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്തംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉൾപ്പെടുന്നു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. പ്രദീപ് സിങ്ങിനാണ് ദേശീയതലത്തിൽ ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ.

അഞ്ചാം റാങ്ക്- സിഎസ്. ജയദേവ്

36ാം റാങ്ക്- ആർ. ശരണ്യ

45ാം റാങ്ക്- സഫ്ന നസ്റുദ്ദീൻ

47ാം റാങ്ക്- ആർ. ഐശ്വര്യ

55ാം റാങ്ക്- അരുൺ എസ്. നായർ

68ാം റാങ്ക്- എസ്. പ്രിയങ്ക

71ാം റാങ്ക്- ബി. യശശ്വിനി

89ാം റാങ്ക്- നിഥിൻ കെ. ബിജു

92ാം റാങ്ക്- എ.വി. ദേവി നന്ദന

99ാം റാങ്ക്- പി.പി. അർച്ചന

gnn24x7