gnn24x7

ലഡാക്കില്‍ ഭൂമികുലുക്കം

0
320
gnn24x7

ലഡാക്ക്: ലഡാക്കില്‍ ഭൂമികുലുക്കം രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു 7.3 മാഗ്‌നിറ്റിയൂഡ് റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂമികുലും സംഭവിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രസ്താവിച്ചു.

ഇത് സമീപ മണിക്കൂറുകളിലായി ലഡിക്കില്‍ അനുഭവപ്പെട്ട രണ്ടാമത്തെ ഭൂമികുലുക്കമായിരുന്നു. ഏതാണ്ട് 12 മണിക്കൂറിന് മുന്‍പ് ഭൂമികുലിയതിന് ശേഷമാണ് വീണ്ടും ഭൂമികുലുക്കം രേഖപ്പെടുത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് 5.4 റിക്ടര്‍ സെ്കില്‍ രേഖപ്പെടുത്തിയ ഭൂമികുലുക്കം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ വീണ്ടും ഭൂമി കുലുങ്ങിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു. ലെയയുടെ തെക്കു കിഴക്ക് ഭാഗത്ാതയി 129 കിലോമീറ്റര്‍മാറിയാണ് ഭൂമികലുക്കം അനുഭവപ്പെട്ടത്. അതേസമയം ബുധനാഴ്ച 3.6 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂമികുലുക്കം ജമ്മുവിലും ശ്രീനഗറിലും സംഭവിച്ചിരുന്നു.

gnn24x7