gnn24x7

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു

0
371
gnn24x7

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കാന്‍മാരിലൊരാളായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിനോടൊപ്പം എയര്‍ഫോഴ്‌സ് വണ്ണില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്‌സ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മിക്ക പരിപാടികളിലും ഹോപ് ഹിക്‌സ് പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു. ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് വ്യാഴാഴ്ചയോടെയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ട്രംപിന്റെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായി ഹിക്‌സ് പ്രവർത്തിച്ചിട്ടുണ്ട്. ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ട്രംപിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്.

gnn24x7