gnn24x7

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റു

0
372
gnn24x7

കൊച്ചി: നടന്‍ ടൊവിനൊ തന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കാര്യമായ പരിക്കേറ്റതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ.സി.യുവില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ ഉടനെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

റിപ്പോര്‍ട്ടനുസരിച്ച് ടൊവിനോന് പേടിക്കാനൊന്നുമില്ലെന്ന് പറയുന്നു. എങ്കിലും പരിക്കു കാരണം കുറച്ചു ദിവസം ഷൂട്ടിങില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മലയാളത്തിലെ ജനപ്രിയ നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. ലോക്ഡൗണ്‍ വേളയില്‍ ചാനലിലൂടെയാണ് ടൊവിനോയുടെ അവസാന റിലീസ് ചിത്രമായ കിലോമീറ്റേഴ്‌സ് ആന്റ ് കിലോമീറ്റേഴ്‌സ് പുറത്തു വരുന്നത്. അതിന് തൊട്ടുമുന്‍പ് തീയറ്ററില്‍ നിറഞ്ഞു നിന്നിരുന്നത് ഫോറന്‍സിക് എന്ന ചിത്രമായിരുന്നു. ചിത്രം കാര്യമായി ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയിരുന്നില്ല എങ്കിലും ടൊവിനോ തോമസിന്റെ പ്രത്യേകതകളുള്ള ഒരു ചിത്രമായിരുന്നു അത്.

gnn24x7