gnn24x7

സി‌എ‌എ ഉടന്‍ നടപ്പിലാക്കുമെന്ന് ജെ പി നദ്ദ

0
276
gnn24x7

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) ഉടൻ നടപ്പാക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. കൊറോണ വ്യാപനം കാരണം ആണ് (സി‌എ‌എ) നടപ്പാക്കൽ ഇത്രേം വൈകിയതെന്ന് അദ്ദേഹം അറിയിച്ചു. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

“സി‌എ‌എയെ സംബന്ധിച്ചിടത്തോളം നിങ്ങൾ‌ക്കെല്ലാവർക്കും പൗരത്വ (ഭേദഗതി) നിയമത്തിന്റെ ആനുകൂല്യങ്ങൾ‌ ലഭിക്കും. ഇത് പാർലമെന്റിൽ പാസാക്കിയതാണ് . ഞങ്ങൾ അതിന് പ്രതിജ്ഞാബദ്ധരാണ്.”, അദ്ദേഹം പറഞ്ഞു.

കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികളുടെ വലിയൊരു ജനസംഖ്യ വടക്കൻ ബംഗാളിൽ ഉള്ളതിനാൽ പ്രദേശത്തെ വിവിധ സാമൂഹിക ഗ്രൂപ്പുകൾ സി‌എ‌എയുടെ നേരത്തെയുള്ള നടപ്പാക്കൽ ഉറപ്പാക്കാൻ നദ്ദയോട് അഭ്യർത്ഥിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

gnn24x7