gnn24x7

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ആവശ്യപെടുന്നു; സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത്

0
286
gnn24x7

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്‍റേതെന്ന് കരുതുന്ന ശബ്ദസന്ദേശം പുറത്ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ശബ്ദസന്ദേശമാണ് പുറത്തായത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമ്മർദ്ദം ചെലുത്തുകയാണെന്നാണ് പറയുന്നതായുള്ള ശബ്ദരേഖയാണ് പുറത്തായത്.

മുഖ്യമന്ത്രി എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് മൊഴി നൽകേണ്ടതെന്നും മൊഴി നൽകിയാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നുമാണ് ശബ്ദ രേഖയിൽ പറയുന്നത്. കൂടാതെ രേഖപ്പെടുത്തിയ തന്റെ മൊഴി കൃത്യമായി വായിച്ച് നോക്കാന്‍ അനുവദിക്കുന്നില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു.

ജയിലിലുള്ള പ്രതിയുടെ ശബ്ദം പുറത്തുവന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്.

gnn24x7