gnn24x7

ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാൻ അനുമതി; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

0
266
gnn24x7

ഇസ്‌ലാമാബാദ്: ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യുന്നതിനുള്ള നിയമം അംഗീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്റെ കരട് നിയമ മന്ത്രാലയം അവതരിപ്പിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ബലാത്സംഗകേസുകളിലെ വിചാരണ വേഗത്തിലാക്കുക, സാക്ഷികളുടെ സംരക്ഷണം എന്നിവ ഡ്രാഫ്റ്റിൽ ഉൾപ്പെടുന്നു.

“ഞങ്ങളുടെ പൗരന്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്.” എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.കൂടാതെ കർശനമായ നടപ്പാക്കലിനൊപ്പം നിയമനിർമ്മാണം വ്യക്തവും സുതാര്യവുമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് ആരെയും ഭയമില്ലാതെ തന്നെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗ കുറ്റവാളികളെ തൂക്കിക്കൊല്ലണം എന്നാണ് ചില ഫെഡറൽ മന്ത്രിമാർ ശുപാർശ ചെയ്തത്. എന്നാൽ കാസ്ട്രേഷൻ ഒരു തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

gnn24x7