gnn24x7

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി. ബസ് മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു

0
319
gnn24x7

കൊച്ചി: തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലെ ചക്കരപ്പറമ്പിനടുത്തു കെ.എസ്.ആർ.ടി.സി. ബസ് മരത്തിൽ ഇടിച്ച് ബസിന്റെ ഡ്രൈവർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് മരിച്ചത്.

പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് പോകുന്ന കെ‌എസ്‌ആർ‌ടി‌സി സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആഘാതം കാരണം വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും കേടായിട്ടുണ്ട്.

നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയി പ്രവേശിപിച്ചിട്ടുണ്ട്. അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം തെറ്റി റോഡ് വശത്തുണ്ടായിരുന്ന വലിയ മരത്തിൽ ഇടിച്ചു തകർത്തു അതിനു മുകളിലേക്കു കയറിയ നിലയിലായിരുന്നു. പരിക്കേറ്റവരെ ബസിന്‍റെ വാതിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

gnn24x7