gnn24x7

ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റേസി അന്തരിച്ചു

0
617
gnn24x7

റോം: 1982 ലെ ലോകകപ്പിൽ ദേശീയ ടീമിനെ വിജയത്തിലേക്ക് നയിച്ച ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം(64) പൗളോ റേസി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലുകളാണ് മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പും ബാലൻ ഡി ഓർ പുരസ്കാരവും ഒരേ വർഷം നേടിയ താരമാണ് പൗലോ റോസി. ഇറ്റാലിയന്‍ ദേശീയ ടീമിനായി ആകെ 48 മത്സരങ്ങളാണ് പൗളോ റോസി കളിച്ചത്. 1986 ലെ ലോകകപ്പ് ജേതാവായ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ മരിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് മറ്റൊരു ഇതിഹാസ താരം കൂടി വിടവാങ്ങുന്നത്.

gnn24x7