gnn24x7

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഗില്ലിനും സിറാജിനും സീറ്റ്

0
358
gnn24x7

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയുടെ ഭാഗമായ രണ്ടാം ടെസ്റ്റ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് ടീമില്‍ സീറ്റ് ലഭിച്ചു. യുവതാരം ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജും നാളെ ഗ്രൗണ്ടില്‍ തങ്ങളുടെ കന്നിയങ്കത്തിന് ഇറങ്ങും. പരിക്ക് പറ്റിയ മുഹമ്മദ് ഷാമിയും നാട്ടിലേക്ക് മടങ്ങിയ വിരാട്‌കോലിയും ഇല്ലാത്ത സാഹചര്യത്തിലാണ് ഈ യുവാക്കള്‍ക്ക് ഇന്ത്യന്‍ ടീമില്‍ സീറ്റ് ലഭിച്ചത്.

ആദ്യ ട്വന്റി20 മത്സരത്തില്‍ പരിക്ക് പറ്റി കളിയില്‍ നിന്നും വിട്ടു നിന്നിരുന്ന രവീന്ദ്ര ജഡേജ ഇത്തവണ കളിക്കാനിറങ്ങും. ആദ്യ ടി20 മത്സരത്തിന് ശേഷം ജഡേജ ഒരു മത്സരവും കളിച്ചിരുന്നില്ല. എന്നാല്‍ വിരാട് കോലിക്ക് പകരം ഹനുമാ വിഹാരിാ നാലാമതായി കളിക്കാന്‍ ഇറങ്ങിയേക്കും. എന്നാല്‍ വൃദ്ധമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്തും കളിക്കാന്‍ ഇറങ്ങിയേക്കും.

ഇന്ത്യന്‍ ടീം: മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, അശ്വിന്‍, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ഹനുമാ വിഹാരി, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ഗില്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍)

gnn24x7